Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

കാലാവസ്ഥ ഉച്ചകോടിയിൽ വിനീഷപങ്കുവെച്ച ആശയും ആശങ്കയും.

Palakkad News by Palakkad News
5 years ago
in EDITORIAL
0
കാലാവസ്ഥ ഉച്ചകോടിയിൽ വിനീഷപങ്കുവെച്ച ആശയും ആശങ്കയും.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

—– അസീസ് മാസ്റ്റർ ——

-ഗ്ലാസ്‌കോ കാലാവസ്ഥാ ഉച്ചകോടി വേദിയില്‍ വിനിഷ ഉമാശങ്കര്‍ എന്ന പതിനാലുകാരി പങ്കുവെച്ചത്  പുതുതലമുറയുടെ ആശയും ആശങ്കയും തന്നെ. 

പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന ‘എർത്ത്ഷോട്ട്’ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇടംപിടിച്ച തമിഴ്നാട് സ്വദേശിനിയാണ് വിനിഷ ഉമാശങ്കർ.  ഉച്ചകോടിയിലെ തകർപ്പൻ പ്രസംഗത്തിലൂടെ ലോകത്തിൻ്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവരെ  വേദിയിലിരുത്തി “വെറുംവാക്കുപറയുന്ന ലോകനേതാക്കളോട് ഞങ്ങൾ പുതുതലമുറയ്ക്ക് ദേഷ്യമാണ്, ഒപ്പം നിരാശയുമുണ്ട് എന്ന് പറയുന്ന ആർജ്ജവം നമ്മൾ കണ്ടു പഠിക്കേണ്ടതുണ്ട്. കൂട്ടത്തിൽ വിനിഷ ഇതും കൂടി പറഞ്ഞു, ”ഭൂമിയെ സംരക്ഷിക്കാൻ നേരിട്ടിറങ്ങണം. ഫോസിൽ ഇന്ധനങ്ങളിലും പുകയിലും മലിനീകരണത്തിലും കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്. ഞങ്ങൾ എർത്ത്ഷോട്ട് പുരസ്കാരജേതാക്കളും അന്തിമപട്ടികയിൽ ഇടംപിടിച്ചവരും മുന്നോട്ടുവെച്ച കണ്ടുപിടിത്തങ്ങളെയും പരിഹാരങ്ങളെയും പിന്തുണയ്ക്കണം. പഴയ സംവാദങ്ങൾ നിർത്തൂ, പുതിയ ഭാവിക്കായി പുതിയ ലക്ഷ്യമാണിവിടെ വേണ്ടത്. ഭാവി വാർത്തെടുക്കാൻ നിങ്ങളുടെ സമയവും പണവും ഞങ്ങളിൽ നിക്ഷേപിക്കൂവെന്നും. അത്രമാത്രം കാര്യദർശിയുള്ളവരാണ് പുതിയ കുട്ടികൾ എന്നതിന് മറ്റൊരു തെളിവ് ആവശ്യമുള്ളതായി തോന്നുന്നില്ല.

മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത മഹത്തായ നൂതനമാർഗങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്. പരാതി പറയാനല്ല, ആരോഗ്യത്തിനും സമ്പത്തിനുംവേണ്ടി പ്രവർത്തിക്കാനാണ് ആഹ്വാനം. നിങ്ങൾ പ്രവർത്തിക്കാനായി ഞങ്ങൾ കാത്തിരിക്കില്ല. നിങ്ങൾ ചെയ്തില്ലെങ്കിലും ഞങ്ങളതിന് നേതൃത്വം നൽകും” -അഞ്ചുമിനിറ്റോളംനീണ്ട പ്രസംഗത്തിൽ വിനിഷ ഉറച്ചശബ്ദത്തിൽ പറഞ്ഞു.

“ഞാൻ ഇന്ത്യയിൽനിന്നുള്ള വെറുമൊരു പെൺകുട്ടി മാത്രമല്ല, ഈ ഭൂമിയിലെ ഒരു പെൺകുട്ടിയാണ്. അതിലെനിക്ക് അഭിമാനവുമുണ്ട്. ഞാനും ഒരു വിദ്യാർഥിയാണ്, പരിസ്ഥിതിവാദിയാണ്, സംരംഭകയാണ്. എല്ലാറ്റിലും പ്രധാനം ഞാനൊരു ശുഭാപ്തിവിശ്വാസിയാണെന്നതിലാണ്. പുതുതലമുറയ്ക്കൊപ്പം ചേരാൻ അന്താരാഷ്ട്ര സംഘടനകളോടും പൗരസമൂഹത്തോടും വ്യവസായസ്ഥാപനങ്ങളോടും ഞാൻ ആഹ്വാനം ചെയ്യുന്നു” -കരഘോഷങ്ങൾക്കിടയിൽ വിനിഷ പറഞ്ഞു നിർത്തിയപ്പോൾ ലോകത്തോളം യശസ്സുയർത്തിയ തലമുറയിൽ നമുക്ക് അഭിമാനിക്കാം. നല്ലൊരു ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Previous Post

അട്ടപ്പാടിയില്‍ കനത്തമഴ; ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം

Next Post

തച്ചനാട്ടുകരയിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ വേട്ട

Palakkad News

Palakkad News

Next Post
തച്ചനാട്ടുകരയിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ വേട്ട

തച്ചനാട്ടുകരയിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ വേട്ട

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News