സമരമാർഗ്ഗത്തിലൂടെയാണ് പലതും നേടിയത്.
—- അസീസ് മാസ്റ്റർ —-
പ്രതിഷേധത്തിൻ്റെ മൂർത്തി ഭാവമാണ് സമരം. സമര മാർഗത്തിലൂടെ മാത്രമെ നാം പലതും നേടിയത്. സമരം കൊണ്ട് ഉയർത്തിയ കൈകൾക്ക് എന്നും ജനങ്ങൾ ബഹുമാനമെ നൽകിയിട്ടുള്ളൂ. നിരത്തിലിറങ്ങി സമരം ചെയ്യുന്നത് പുത്തരിയല്ല. രാഷ്ട്രീയമായും സാമൂഹികപരമായും വ്യക്തിപരവുമായ പിന്തുണ ഇത്തരം സമരങ്ങൾ ഉയർത്തിയ ആനുകൂല്യങ്ങളുടെ പുറത്താണ് നാം സൗകര്യങ്ങൾ അനുഭവിക്കുന്നത്. അത് അക്രമത്തിലേക്ക് വഴി മാറുമ്പോൾ മാത്രമാണ് സമരം വിമർശിക്കപ്പെടുക. അടിക്കടിയുണ്ടാവുന്ന ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസിൻ്റെ സമരം അത് കാലം ആവശ്യപ്പെടുന്നതായിരുന്നു. റോഡ് തടസ്സപ്പെടുത്തിയുള്ള സമരം എന്ന കുറ്റപ്പെടുത്തലിനേക്കാൾ പ്രാധാന്യമുണ്ട് അടുക്കള പോലും സ്തംഭിപ്പിച്ച് പട്ടിണിക്കിടുന്ന കേന്ദ്ര സർക്കാറിനെതിരേ റോഡിലിറങ്ങി പ്രതിഷേധിക്കുന്നവരുടെ മനോവീര്യത്തിന്.
അതിന് മുന്നിൽ അര മണിക്കൂർ നേരത്തെ തടസ്സം പറഞ്ഞുള്ള ജോജി ജോർജ്ജ് മാതൃക പ്രതിഷേധം സാധാരണക്കാർക്കിടയിൽ വെറും ഷോ മാത്രമായി മാറും.
കൊറോണ എന്ന മഹാമാരി കാരണം ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ പോലും ഇന്ധനവില ഒന്നരക്കൊല്ലത്തിനിടയിൽ 45 രൂപയോളമാണ് കൂട്ടിയത്. ഇതിനെതിരേ ഒരക്ഷരം മിണ്ടാത്ത ജോജി മാർ ദന്തഗോപുരത്തിലിരിക്കുന്നവരുടെ പിൻഗാമികൾ മാത്രമാണ്. കോൺഗ്രസ് സമരത്തെ ആളുകൾക്കിടയിൽ അപമാനിക്കാൻ ശ്രമിച്ചു എന്ന കാരണത്താലല്ല, നടൻ ജോജിയുടെ ഇന്നലത്തെ നടപടിയെ വിമർശിക്കുന്നത്. അത് കോൺഗ്രിസതര രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരേ ആയിരുന്നാലും ജോജിയുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കില്ല.
പട്ടിണി പരിവട്ടവുമായി കഴിയുന്ന അനേക ലക്ഷം പേർക്ക് വേണ്ടി ശബ്ദിക്കുകയും ജനദ്രോഹ നയങ്ങളുടെ പേരിൽ പ്രതിഷേധ തെരുവ് ഒരുക്കുകയും ചെയ്യുന്നവരെ പിന്തുണക്കുക എന്നത് അരിയാഹാരം കഴിക്കുന്നവരുടെ ബാധ്യതയാണ്. ആ അവകാശത്തിന് മേലുള്ള കടന്നു കയറ്റം അതേത് സെലിബ്രിറ്റിയായാലും വക വെച്ച് കൊടുക്കാനാവില്ല.
ജയ് ഹിന്ദ്.