പുതുശ്ശേരി • ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ചരക്കു ലോറിയിടിച്ചു ഡ്രൈവർ ക്കു ഗുരുതര പരുക്കേറ്റു. കർണാ ടക ഹൂബ്ലി സ്വദേശി ഉമേഷിനാ ണു (40) പരുക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ 3നു പുതുശ്ശേരി കുരുടി ക്കാട് ജംക്ഷനിലാണ് അപകടം. കർണാടകയിൽ നിന്നു ഗ്ലാസ് കയറ്റി കൊച്ചിയിലേക്കു പോകുക യായിരുന്ന ലോറിയാണ് അപകട ത്തിൽപെട്ടത്. ഇടിയിൽ ലോറിയും ടെ മുൻവശം പൂർണമായി തകർ ന്നു. കാബിനിൽ കുടുങ്ങിയ ഉമേ ഷിനെ കഞ്ചിക്കോട് അഗ്നിരക്ഷാ സേന കാബിൻ വെട്ടിപ്പൊളിച്ചാ ണു പുറത്തെടുത്തത്. കയ്യും കാ ലും ഒടിഞ്ഞു തൂങ്ങി ഗുരുതരമാ യി പരുക്കേറ്റ ഇയാളെ ആദ്യം ജി ല്ലാ ആശുപത്രിയിലും പിന്നീട് തൃ
ശൂർ മെഡിക്കൽ കോളജ് ആശു പ്രതിയിലും പ്രവേശിപ്പിച്ചു. ഉമേ ഷ് ഡ്രൈവിങ്ങിനിടെ ഉറങ്ങിയ താകാം അപകടകാരണമെന്നു കസബ പൊലീസ് പറഞ്ഞു.
കഞ്ചിക്കോട് അഗ്നിരക്ഷാ സേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ജി. മധു, ഫയർ ഓഫി സർമാരായ പി. ജിതേഷ്, കെ. ആർ. സുബിൻ, എസ്. ഷിബു, സുൽഫിക്കർ അലി, ഹോം ഗാർ ഡ് എൻ. ശിവദാസൻ, ഡ്രൈവർ ബി. സുഭാഷ് എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തെത്തുടർന്ന് അര മണിക്കൂറിലേറെ ഗതാഗതം തട സ്സപ്പെട്ടു.