മണ്ണാർക്കാട് എക്സൈസ് സർക്കിൾ പാർട്ടി രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അലനല്ലൂർ വില്ലേജിൽ ചളവ ഭാഗത്ത് നടത്തിയ 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യംപിടികൂടി
മണ്ണാർക്കാട് എക്സൈസ് സർക്കിൾ പാർട്ടി രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അലനല്ലൂർ വില്ലേജിൽ ചളവ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചളവ ദേശത്ത് കല്ലിങ്ങൽ വീട്ടിൽ രാമചന്ദ്രൻ മകൻ സുരേഷിനെ 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപനക്കായി വീട്ടിലും സ്കൂട്ടറിലുമായി സൂക്ഷിച്ചു വെച്ചത് കണ്ടെടുത്തു കേസ്സാക്കി.
മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും ബന്തവസ്സിലെടുത്തു. പ്രതിയെ അറസ്റ്റു ചെയ്ത് ബഹു മണ്ണാർക്കാട് കോടതി മുൻപാകെ ഹാജരാക്കി .പ്രിവൻ്റീവ് ആഫീസർ സൽമാൻ റസാലിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ആഫീസർ മാരായ ശ്രീജേഷ്, ബിജു എന്നിവരും പങ്കെടുത്തു.