എം ഇ എസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷം പാലക്കാട് : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭഗമായി പാലക്കാട് എം ഇ എസ് വനിതാ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു.
‘ഭാഷയുടെ സ്വാധീനം ജീവിതത്തിൽ ‘ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എഴുത്തുകാരി പ്രൊഫ. ലതാ നായർ മുഖ്യപ്രഭാഷണം നടത്തി.
ഭാഷ വ്യക്തിബന്ധങ്ങളുടെ മാറ്റു കൂട്ടുന്നുവെന്നും, ഒരു വ്യക്തിയുടെ വ്യക്തിത്വവികസനത്തിൽ ഭാഷക്ക് നിർണ്ണായക സ്വാധീനമാണുള്ളതന്നും ലതാ നായർ പറഞ്ഞു.
എം ഇ എസ് സംസ്ഥാന സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. എം. എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ സൈത് താജുദീൻ, കോളേജ് ജോയിന്റ് സെക്രട്ടറി എസ് എം നൗഷാദ് ഖാൻ, പ്രിൻസിപ്പൽ ഇൻ ചാർജ് സി ബി ദിവ്യ, അധ്യാപക പ്രതിനിധികളായ എം ഷഹീന, എ അശ്വതി, കെ കീർത്തി, വിദ്യാർത്ഥിനി പ്രതിനിധികളായ ജസ്റ്റിന പി ജോർജ്, എസ് ഹർഷ, മൃദുല എം എ എന്നിവർ പ്രസംഗിച്ചു