Sunday, August 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായി കേരളപ്പിറവി

Palakkad News by Palakkad News
5 years ago
in EDITORIAL
0
പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായി കേരളപ്പിറവി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായി കേരളപ്പിറവി
—- അസീസ് മാസ്റ്റർ —
കേരളത്തിന് ഇന്ന് 65 വയസ്. പിന്നിട്ട ചരിത്രങ്ങളിലൂടെ നേടിയെടുത്ത കരുത്തില്‍ നവകേരളത്തിനായുള്ള പ്രയാണത്തിലാണ് ഓരോ മലയാളികളും. കോവിഡ് മഹാമാരി ലോകമാകെ ഉയര്‍ത്തിയ പ്രതിസന്ധിയിലും പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായാണ് കേരളം മുന്നോട്ട് കുതിക്കുന്നത്. കഴിഞ്ഞ പത്തൊന്‍പത് മാസമായി അടച്ചിട്ട സ്‌കൂളുകള്‍ തുറന്നത് കേരളപ്പിറവിയുടെ മറ്റൊരു ചരിത്ര നിയോഗമായി. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിക്കിടയിലും പുതിയ പുതിയ വഴികളിലേക്ക് കൊറോണ വൈറസ് നമ്മളെയെല്ലാം എത്തിച്ചുവെന്നതിന്റെ ഗുണം കാണാതെ പോകരുത് നാം. ടെക്‌നോളജിയോട് അകലം പാലിച്ച നാം, സമൂഹത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കാന്‍ കൊതിച്ച നാം, കോവിഡും പ്രളയവും കടന്നുവന്നതോടെ, ടെക്‌നോളജിയോട് അടുക്കുകയും സമൂഹത്തില്‍ അശ്രദ്ധമായി ഇടപഴകുന്നതില്‍ നിന്നും അകലം പാലിക്കുകയും ചെയ്തു. എത്ര വേഗമാണ്, നാം മാറുന്നത് എന്നത് കഴിഞ്ഞ 65 വര്‍ഷത്തെ കേരളത്തെ സസൂക്ഷ്മം നോക്കുമ്പോള്‍ മനസ്സിലാവും. പ്രവാസവും സര്‍ക്കാര്‍ ഉദ്യോഗവും മാത്രം കരുത്തേകിയ കേരള സാമ്പത്തിക അവസ്ഥയില്‍, പുതുസംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും കാര്യമായ പങ്കുവഹിക്കാനായി. ഒറ്റപ്പെട്ട പരാതികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു നേരെ ഉയര്‍ന്നെങ്കിലും ചുവപ്പുനാടയില്‍ നിന്നും സംരംഭകരെ കുറച്ചൊക്കെ മോചിതരാക്കാന്‍ പറ്റിയിട്ടുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ദുഷ്‌പ്പേരുണ്ടായ കേരളത്തില്‍, മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്ക് കരുത്തുണ്ടായിരുന്നു ഇതുവരെ. എന്നാല്‍, ഉത്തരേന്ത്യന്‍ ജനതയെ പോലെ, ഏത് വിഷയത്തിലും മതം നോക്കി പ്രതികരിക്കുന്ന ഒരു വൃത്തികെട്ട മനസ്സിനുടമകളായി മലയാളികള്‍ മാറുന്നു. ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞിരുന്നവരാണ് നാം. എന്നിട്ടും വര്‍ഗീയ, ഫാസിസ ചിന്തകള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിക്കഴിഞ്ഞു, ചില ദുഷ്ട ശക്തികള്‍. ചരിത്രത്തെ പോലും വളച്ചൊടിക്കുകയോ, അല്ലെങ്കില്‍ അതില്‍ വ്യാജാരോപണങ്ങള്‍ നടത്തിയോ സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കു പോലും വിലകുറക്കുന്ന തരത്തിലേക്ക് 65 കടന്ന കേരളത്തിലെ പുതുതലമുറ തയ്യാറാവുന്നുവെന്ന സങ്കടകരമായ അവസ്ഥ ഇവിടെ കുറിക്കട്ടെ.
രാഷ്ട്രീയ കുടിപ്പകയും കൊലപാതകവും അഴിമതിയും അരങ്ങുവാണ കേരളത്തില്‍ ഇപ്പോള്‍ നവസാങ്കേതിക രംഗത്തെ അഭിമാനങ്ങളാണ് ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കാനുള്ളത്. വിദേശ രാജ്യങ്ങളിലെ പല ഐ ടി കമ്പനികളിലെയും മാസ്റ്റര്‍ ബ്രെയിനുകള്‍ക്ക് പിന്നില്‍ മലയാളിയുടെ പങ്ക് കാണാം. നവസാങ്കേതിക വിദ്യയുടെ രംഗത്ത് നേടിയെടുക്കുന്ന ഓരോ പദ്ധതികളും മലയാളികള്‍ എന്ന നിലയില്‍ നമുക്കേറെ സന്തോഷം പകരുന്നതാണ്. പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധി കാലത്ത്. സ്വന്തം നാടിന്റെ ഭൂപടവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ ജനകീയ ഭൂപടമായ ‘മാപ് കേരള’യുടെ കന്നിപ്പതിപ്പ് കേരളപ്പിറവി ദിനത്തില്‍ പുറത്തിറങ്ങിയതെന്നത് പുതിയൊരു ചുവടുവെപ്പായി. തദ്ദേശ സ്ഥാപന തലത്തില്‍ തയാറാക്കിയ മാപ്പില്‍ ചുറ്റുവട്ടത്തെ ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, റോഡുകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പെട്രോള്‍ പമ്പ്, ടാക്‌സി തുടങ്ങിയ വിവരങ്ങള്‍ അറിയാമെന്നത് സ്വീകാര്യമായ സംഗതി തന്നെ.  സ്വതന്ത്ര ഭൂപട പദ്ധതിയായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിന്റെ സഹായത്തോടെ ഓപ്പണ്‍ ഡേറ്റ കേരള കമ്യൂണിറ്റിയാണു കഴിഞ്ഞ 10 വര്‍ഷത്തെ നിരന്തര ശ്രമഫലമായി ഭൂപട വിവരങ്ങള്‍ വരച്ചുചേര്‍ത്തത്. സംസ്ഥാനത്തെ 1200ലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതേ പോലെ തന്നെയാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് എടിഎം കാര്‍ഡിന്റെ രൂപം നല്‍കാനുള്ള സര്‍ക്കാര്‍ അംഗീകാരം. ഉപഭോക്താവിന്റെ പേരും ഫോട്ടോയും പ്രാഥമിക വിവരങ്ങളും അടങ്ങുന്ന റേഷന്‍ കാര്‍ഡിന് ക്യുആര്‍ കോഡ്, ബാര്‍ കോഡ് എന്നിവയും പതിച്ചിട്ടുണ്ടാകും. പുസ്തക രൂപത്തിലുള്ള സാധാരണ റേഷന്‍ കാര്‍ഡുകളും അടുത്തിടെ പുറത്തിറക്കിയ ഇറേഷന്‍ കാര്‍ഡുകളും പുതിയ രൂപത്തിലേക്കു മാറ്റാനാകും. പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് എടിഎം കാര്‍ഡിന്റെ രൂപത്തിലും വലുപ്പത്തിലും റേഷന്‍ കാര്‍ഡ് പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത്തരം സന്തോഷം നില നില്‍ക്കുമ്പോള്‍ തന്നെ സങ്കടപ്പെടുത്തുന്ന കാര്യവുമുണ്ട്. അറുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും മലയാളം ഇനിയും കേരളത്തിന്റെ ഔദ്യോഗിക ഭാഷയായിട്ടില്ല എന്നതാണ്. 2015-ല്‍ ഇതിനായി മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി രാഷ്ട്രപതി ഒപ്പിടാനായി അയച്ചെങ്കിലും ആറുവര്‍ഷമായി ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുകയാണ്. വര്‍ഗീയതയും അഴിമതിയും അക്രവും ഇല്ലാത്ത കേരളത്തിനായി ഇത്തവണത്തെ കേരളപ്പിറവി മുതല്‍ ഒരു പുതുയുഗം പിറക്കട്ടെ. എല്ലാവരിലും ആ സന്തോഷം ഉണര്‍ത്തു പാട്ടാവട്ടെ. ശുഭ സായാഹ്നം. ജയ്ഹിന്ദ്.

Previous Post

ടിപ്പറിൽനിന്ന്​ മണ്ണ്​ കാണാതായ സംഭവം: മുൻ സി.​എക്കെതിരെ വകുപ്പുതല അന്വേഷണം

Next Post

എം ഇ എസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷം

Palakkad News

Palakkad News

Next Post
എം ഇ എസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷം

എം ഇ എസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News