ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്കൂളുകള്‍ തുറന്നു
കോവിഡിന്റെ മഹാഭീതിയും അടച്ചിരിപ്പും കഴിഞ്ഞ് വിദ്യാലയത്തിന്റെ ആഹ്ലാദത്തിലേക്കും ആത്മവിശ്വാസത്തിലേക്കും കുട്ടികൾ തിരിച്ചെത്തി. ഇരുപത് മാസങ്ങൾക്കു ശേഷം സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറന്നു. വർണബലൂണുകളും സംഗീതവും കൊച്ചസമ്മാനങ്ങളുമായി പ്രിയവിദ്യാലയവും അധ്യാപകരും അവർക്ക് സ്വാഗതമോതി.