Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി;

Palakkad News by Palakkad News
4 years ago
in PALAKKAD
0
യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി;
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി; നാളെ നാട്ടിലെത്തും

പാലക്കാട്‌.ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്നാണ് പുറത്തിറങ്ങാനായത്. നാളെ (തിങ്കൾ) രാവിലെ 11ന് നെടുമ്പാശേരി എയർപോർട്ടിൽ ഇവർ എത്തിച്ചേരും. എയർപോർട്ടിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർ ഇവരെ സ്വീകരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ സ്വീകരണ യോഗത്തിൽ പങ്കെടുക്കും. ലഖ്‌നോ അഡീഷനല്‍ ജില്ലാ 17 ാം നമ്പര്‍ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് വേണ്ടി അഭിഭാഷകരായ മുകുല്‍ ജോഷി, സുഭാഷ് ബിസാരിയ എന്നിവര്‍ ഹാജരായി. 36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെ ജയില്‍ മോചിതരായത്. യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ യുപിയിലെത്തിയ ബന്ധുക്കളെയാണ് കള്ളക്കേസ് ചുമത്തി തടവിലാക്കിയത്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തെറ്റായ ആരോപണങ്ങളുന്നയിച്ചാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേരെ ജയിലലടച്ചത്. സെപ്തംബര്‍ 27 മുതല്‍ ഇവര്‍ റിമാന്റില്‍ കഴിയുകയായിരുന്നു
യോഗി ഭരണകൂടത്തിന്റെ പോലിസ് രാജിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭരണതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലയാളി കുടുംബങ്ങളെ അറസ്റ്റ് ചെയ്തത് എന്ന ആരോപണവും ഉയര്‍ന്നു. യുപി പോലിസിന്റെ നടപടി കടുത്ത നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്നാണ് പോപുലര്‍ ഫ്രണ്ടിന്റെ ആരോപണം. യുപിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു. യുപിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കി തടവറയിലാക്കിയിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി നേതാവായ റഊഫ് ശരീഫും യോഗി സര്‍ക്കാരിന്റെ ഭരണകൂടവേട്ടയുടെ ഇരയാണ്. യുപി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് നിരപരാധികളാണ് ജയിലില്‍ കഴിയുന്നത്. ഇവരിലേറെയും മുസ്‌ലിംകളാണ്. എന്തിനാണ് തങ്ങളെ ജയിലിലടച്ചത് എന്നുപോലും അറിയാതെ ജയിലില്‍ കഴിയുന്നവരും നിരവധിയാണ്.

Previous Post

ടീം ആൽഫ യുടെ തുളസീവനം പദ്ധതിയ്ക്ക് തുടക്കമായി.

Next Post

യാത്രക്കാർക്ക് ദുരിതം വിതച്ച് പല്ലാവൂർ-കുനിശേരി റോഡ്

Palakkad News

Palakkad News

Next Post
യാത്രക്കാർക്ക് ദുരിതം വിതച്ച് പല്ലാവൂർ-കുനിശേരി റോഡ്

യാത്രക്കാർക്ക് ദുരിതം വിതച്ച് പല്ലാവൂർ-കുനിശേരി റോഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News