ശോഭനം ഈ ജീവിതം
നിറനിലാവായി ഒഴുകിയിറങ്ങേണ്ട നിള മെലിഞ്ഞൊരു ഓരം പറ്റി ഒഴുകുന്നു….
നിളയുടെ കരയിൽ
ഐവർമടത്തിലെ ചിതയിൽ കനലിന്റെ വിളിക്ക് കാതോർത്തിരുന്ന ചിതയിലെ മൃതശരീരത്തിന് കൊള്ളി വക്കാൻ
ചൂട്ടുമായി അവർ ഇറങ്ങുമ്പോൾ
കണ്ടു നിൽക്കുന്നവർ അമ്പരക്കുന്നു…
ഒരു സ്ത്രീ അതും ഒറ്റക്ക് ഒരു മൃതശരീരവുമായി വരുന്നു…
ചിതക്ക് തീ കൊളുത്തുന്നു….
അവരെ കണ്ട് ആദരപൂർവം ഐവർമടത്തിലെ ശാന്തിക്കാർ അവർക്ക് നിർദേശങ്ങൾ നൽകുന്നു….
ആ സ്ത്രീയെ കുറിച്ചുള്ള എന്റെ അന്വേഷണം അവസാനിക്കുന്നിടത് ഒരു നന്മ മരത്തെ
ഞാൻ കണ്ടു..
കൊട്ടിഘോഷിക്കപ്പെട്ട facebook live കളില്ലാ…
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമില്ല….
ജീവിതം മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി മാറ്റി വച്ച ഒരാൾ…
ആശ്രയമറ്റവർക്ക് കൂടെ
നിന്നു സഹായിക്കുന്നത് ഒരു സപര്യയാക്കിയ
ഒരു സ്ത്രീ….
കേട്ടാൽ അമ്പരന്നു പോകുന്ന ജീവിതാനുഭവങ്ങളാണ്
ശോഭ പഴയന്നൂർ എന്ന സാമൂഹ്യ പ്രവർത്തകയെ വ്യത്യസ്തമാക്കുന്നത്….
ഒരു സാധാരണ ഇടത്തരം കുടുംബത്തിലെ വീട്ടമ്മയായ ശോഭ ഇന്ന് തൃശൂർ ജില്ല കളക്ടർ ചെയർമാനായുള്ള സമിതിയിൽ കൻസിലിയഷൻ ഓഫീസർ ആണ്…
ശോഭയുടെ ഭാഷയിൽ പറഞ്ഞാൽ വക്കീൽ ഭാഗം പഠിക്കാതെ വക്കീലിന്റെ പണി ചെയ്യുന്ന ആൾ…
18 വർഷങ്ങൾക്ക് മുൻപ്….
എഴുതിന്റെ അസ്കിത ഉള്ള ഒരു രാത്രിയിൽ
മനസ്സിൽ ഊറി വന്നൊരു കഥoശം ചെറുകഥ രൂപത്തിൽ വെള്ള കടലാസിൽ പകർത്തി വച്ചുറങ്ങിയത് ഓർമയുണ്ട്. ….
രാവിലെ അത് വായിച്ചു നോക്കി ഒരു മാസികക്ക് പോസ്റ്റ് ചെയ്യാൻ വേണ്ടി സുഹൃത്തിനെ ഏല്പിച്
ഉപജീവന മാർഗമായ തയ്യൽകടയിലേക്ക് ഉള്ള യാത്രയിലാണ് പഴയന്നൂർ ടൗണിൽ സ്വന്തം കടക്കു മുന്നിൽ പനിച്ചു വിറച്ചുകിടക്കുന്ന തമിഴ് നാടോടി സ്ത്രീയെ കാണുന്നത്….
ആരും തിരിഞ്ഞു നോക്കാതെ കിടന്ന ആ അമ്മയെയും കൊണ്ട് ആശുപത്രിയിലേക്ക്….
കയ്യിൽ ഉണ്ടായിരുന്ന ചില്ലറ കൊണ്ട് ആ അമ്മക്ക് വേണ്ട
തുടർചികിത്സക്ക്
ഏർപ്പാട് ചെയ്തു…..
കൂടെ കുറെ നാൾ…
അസുഖം മാറിയ അവരെ ഏറ്റവും സുരക്ഷിതമായ ഒരു ആലയത്തിൽ കൊണ്ടു ചെന്നാക്കി….
മരണം വരെ ഇടക്കിടക് പോയി അവരോടൊപ്പം ഒരിതിരി നേരം
സ്വന്തം മകളെ പോലെ മാറോടു ചേർത്ത് ആ തമിഴ് നാടോടി സ്ത്രീ പുണരുമ്പോൾ….
മറ്റൊരു അമ്മയെ കൂടി ശോഭക്ക് കിട്ടുകയായിരുന്നു…
അത്ഭുതമെന്നോണം
ഇന്നും ശോഭ ഓർക്കുന്നു…
തലേന്ന് എഴുതിയവസാനിപ്പിച്ച കഥയിൽ പറഞ്ഞ അമ്മ യാണ് പിറ്റേന്ന് മുന്നിൽ ജീവനോടെ കണ്ടെത്തിയ ലക്ഷ്മി എന്ന നാടോടി അത്രീ….
അത്ഭുതം അവിടെ തീരുന്നില്ല…
കഥയിലെ അമ്മയുടെ പേരും ലക്ഷ്മി എന്നു തന്നെ ആയിരുന്നു….
ഒരു നിയോഗമായി ഏറ്റെടുത്ത ആ പ്രവർത്തനങ്ങൾ…. വഴിയോരങ്ങളിൽ,
വീടുകളിൽ,ഒറ്റക്കായി പോയ മാതാപിതാക്കൾക്ക് ഇന്ന് ഏറ്റവും അടുത്ത ബന്ധുവും , സഹായിയുമാണ് ശോഭ..
കഴിഞ്ഞ 18 വർഷങ്ങൾക്കിടയിൽ
നേരിൽ കണ്ട അനുഭവങ്ങൾ സിനിമയെ വെല്ലുന്നതാണ്…
സ്വത്തുക്കൾ എഴുതി വാങ്ങി മാതപിതാക്കളെ വഴിയിൽ ഉപേക്ഷിക്കുന്ന നിരവധി മക്കൾ..
ഭക്ഷണം കിട്ടാതെ മണ്ണ് വാരിതിന്നേണ്ടി വന്ന ഒരമ്മ…
മാനസികമായി അസ്വസ്ഥതമുള്ള മകളെ പീഡിപ്പിക്കുന്ന അച്ഛൻ…
ശരീരം മുഴുവൻ പുഴുവരിച്ചു തുടങ്ങിയിട്ടും ജീവൻ പോകാതെ നരകിച്ചു കിടക്കുന്ന വയോധികനായ ഒരചൻ…
മക്കളും മരുമക്കളും സുഭിക്ഷമായി കഴിക്കുമ്പോ സ്വന്തം പിതാവിനൊരു തുള്ളി വെള്ളം പോലും നൽകാൻ തയ്യാറാവാത്ത മക്കൾ…
മരിച്ചു എന്നറിയിക്കുമ്പോ നിങ്ങൾ എന്തു വേണേലും ചെയ്തോ എന്നു ഫോണിൽ വിളിച്ചു പറഞ്ഞു കൈകഴുകി പോയ കോടീശ്വരനായ മകൻ…
…
അർത്ഥം അനർത്ഥമായ ജീവിതങ്ങളിൽ നിരാമയനായ
ദൈവം പോലെ ചെന്നിറങ്ങുന്ന മാലാഖ…
ശോഭ ഇപ്പോഴും ആ
ജോലി തുടരുന്നു…
ആരെങ്കിലും എപ്പോഴെങ്കിലും സഹായിക്കും എന്നു പ്രതീക്ഷിച്ചില്ല…
facebook live ലൂടെ ലക്ഷങ്ങൾ ഉണ്ടാക്കി കൊടുക്കാനുമല്ല…
.18 വർഷങ്ങൾക്ക് മുൻപ് തുടങ്ങി വച്ച സപര്യ
അത് അനുസ്യുതം തുടരുന്നു….
സമൂഹ മാധ്യമങ്ങളിൽ
ആരും അധികം
അറിയാത്ത ശോഭയെ തേടിയെത്തിയ പുരസ്‌കാരങ്ങൾ
ഒട്ടും കുറവല്ല….
ജീവകരുണ്യം ബിസിനസാക്കിയ
നന്മ മരങ്ങളിൽ നിന്നും പ്രവർത്തനം കൊണ്ട് വ്യത്യസതയാവുകയാണ് ശോഭ….
വാർത്തകളിൽ നിറഞ്ഞു
നിന്ന ശോഭ ഇടപെട്ട് വിഷയങ്ങളുടെ പത്രകട്ടിങ്ങുകൾ തന്നെ
500ൽ കൂടുതൽ ഉണ്ട്…..
ജില്ല പോലീസ് മേധാവിയും ജില്ല കലക്ടർ ഒക്കെ മുഖ്യ രക്ഷാധികരികൾ ആവുന്ന സമിതികളിൽ സ്ഥിരം സാന്നിധ്യമാണ് ശോഭ …
ജീവിതം
അത് കുറച്ചേ ഉള്ളു…
കഴിയാവുന്നത്ര അമ്മമാർക്കും അച്ഛന്മാർക്കും സഹായകമാവണം എന്നതാണ് ഇപ്പോഴും ശോഭയുടെ ലക്ഷ്യം…
വീടുകളിൽ ഒറ്റക്കായി പോകുന്ന ഉപേക്ഷിക്കപ്പെട്ട വാര്ധക്യങ്ങൾക്ക് ഒരു തണൽ ആവുകയാണ് ശോഭ…
സ്വന്തമായി പഴയന്നൂരിൽ
ഒരു ടൈലറിങ് യൂണിറ്റ് നടത്തുന്ന ശോഭക്ക് രണ്ടു മക്കൾ…
ഭർത്താവ് രവി..
കുടുംബത്തിന്റെ
പൂർണപിന്തുണയുള്ളത് കൊണ്ട് ഇനിയീ വഴിയിൽ എന്നുമുണ്ടാവും ഞാൻ
എന്ന വാക്കിൽ നിറഞ്ഞു നിൽക്കുന്ന ശോഭയുടെ നിറഞ്ഞ മനസ് ഒട്ടനവധി ആശ്രയമറ്റവരുടെ അത്താണിയാണ്….
ജീവിതതിന്റെ കണക്കെടുക്കുന്നത്
സമ്പാദിച്ചു കൂട്ടിയ ലക്ഷങ്ങളോ വാങ്ങിക്കൂട്ടിയ സ്വത്തുക്കളോ വച്ചുകൊണ്ടല്ല…
മറിച്ച് ഈ ജന്മം കൊണ്ടെത്ര പേരുടെ കണ്ണീരൊപ്പാനായി എന്നത് കൊണ്ടാവണം
എന്ന ശോഭയുടെ വാക്കുകളിൽ തെളിയുന്ന ഒന്നുണ്ട്….
അവരുടെ ജീവിതം ശോഭനമാവുന്നത് മറ്റൊരാളുടെ ജീവിതത്തിൽ ഒരു കൈതാങ്ങായി മാറുമ്പോഴാണ്…
ജീവിതനുഭവങ്ങൾ കോറിയിടുമ്പോൾ അത് നല്ല കഥയായും കവിതയായും പിറവിയെടുക്കുന്നു…..
ആനുകാലികങ്ങളിൽ അത്യാവശ്യം നന്നായി എഴുതുന്ന
ശോഭ തൃശൂർ ജില്ലയിലെ
പഴയന്നൂരിന്റെ അഭിമാനമാണ്…
നന്മകളെ സ്നേഹിക്കുന്ന ഒരുപാട് മനസ്സുകളിൽ അവർ എപ്പോഴും നിറസാന്നിധ്യമാണ്…
നന്മയുടെ ,
നിറവാർന്ന ആകാശത്തിൽ തെളിഞ്ഞു കത്തുന്ന ഒട്ടനവധി നക്ഷത്രങ്ങൾ ഉണ്ട്….
സ്വന്തം ജീവിതം കൊണ്ടു പഠിപ്പിക്കുന്ന
ശോഭ അതിൽ ഏററവും ശോഭയേറിയ നക്ഷത്രമാവുന്നു…..
വെറും ഒരു വീട്ടമ്മയായി ജീവിതം തീർത്തു കളയുന്നവർക്ക് ഒരു മാതൃകയാണ്
ശോഭ പഴയന്നൂർ….
വാത്സല്യവും സ്നേഹവും നിറഞ്ഞൊഴുകുന്ന പുഞ്ചിരിയുമായി ആശ്രയമറ്റ ഒരു പാട് വയോധികർക്കും,
ഒറ്റക്കായി പോയവർക്കും തണലായി…
ഒരു വലിയ തണൽമരമായി വളരാൻ
ശോഭക്ക് കഴിയട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു….
സുരേഷ് കണ്ണമ്പ്ര❣️