പാലക്കാട്
മാല പൊട്ടിച്ച് കവർച്ച നടത്തിയ കേസിൽ കൊഴിഞ്ഞാമ്പാറ സ്വദേശികൾക്ക് മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗർ സ്വദേശികളായ മിഥുൻ, അരുൺകുമാർ എന്നിവരെയാണ് ചിറ്റൂർ സെഷൻസ് കോടതി ശിക്ഷിച്ചത്. 2016 ജൂലൈ രണ്ടിന് വൈകിട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം.
ചിറ്റൂർ എസ്ഐ അന്വേഷണം നടത്തിയ കേസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വി ജി ബിസി കോടതിയിൽ ഹാജരായി.