കെഎസ്ആർടിസി ഡ്രൈവറുടെ തലയ്ക്കടിച്ച കേസ് സ്വകാര്യ ബസ് ഡ്രൈവർ ഒളിവിൽ
കോട്ടായി • തോലനൂരിൽ ബസ് ഓട്ടം നടത്തുന്നതിന്റെ സമയക്രമം വുമായി ബന്ധപ്പെട്ടുണ്ടായ തർക്ക ത്തിനിടെ കെഎസ്ആർടിസി ഡ്രൈവറെ തലയ്ക്കടിച്ച് സാരമാ യി പരുക്കേൽപിച്ച് സ്വകാര്യ ബസ് ഡ്രൈവർ ഒളിവിൽ. പ്രതി ക്കെതിരെ ജോലി തടസ്സപ്പെടുത്തി യതിനും പരുക്കേൽപിച്ചതിനും പൊലീസ് കേസെടുത്തു. പ്രതി യെ ഉടൻ അറസ്റ്റ് ചെയ്യണമെ ന്നു വിവിധ ട്രേഡ് യൂണിയൻ സം ഘടനകൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ കെഎസ്ആർടി ഇഎസ് സംസ്ഥാന സെക്രട്ടറി പി .കെ.ബൈജു, ഐഎൻടിയുസി ജില്ലാ അധ്യക്ഷൻ സന്തോഷ് തു ടങ്ങിയവർ പ്രതിഷേധിച്ചു. പാല ക്കാട് – തോലനൂർ റൂട്ടിൽ സർവീ നടത്തുന്ന കെഎസ്ആർടിസി
ബസിന്റെ ഡ്രൈവർ പാലക്കാട് ഡിപ്പോയിലെ കുഴൽമന്ദം പെല ചിരംകാട് സ്വദേശി ഷാഹുൽ ഹമീദ് (52) ആണു പരുക്കേറ്റ് ജി ല്ലാ ആശുപത്രിയിൽ ചികിത്സയി ലുള്ളത്. തലയിൽ 5 തുന്നലുണ്ട്. 28നു വൈകിട്ട് നാലരയോടെ തോലനൂരിലാണ് ആക്രമണമു ണ്ടായത്.
റൂട്ടിൽ സമയക്രമം പാലിക്കാ തെ സ്വകാര്യ ബസ് സർവീസ് നടത്തുന്നതിനെ കെഎസ്ആർടി സി ജീവനക്കാർ ചോദ്യം ചെയ്ത താണു വാക്കേറ്റത്തിനും സംഘർ ഷത്തിനും ഇടയാക്കിയത്. വാക്കു തർക്കത്തിനിടെ സ്വകാര്യ ബസ് ഡവർ, ബസ് ശുചിയാക്കുന്ന ഇരുമ്പ് ബ്രഷിന്റെ വടികൊണ്ട് ഷാഹുൽ ഹമീദിന്റെ തലയ്ക്കടി ക്കുകയായിരുന്നുവെന്നു പൊലീ
പറഞ്ഞു. തോലനൂർ റൂട്ടിൽ ബസ് സമയക്രമവുമായുള്ള തർ ക്കും കുറച്ചു വർഷമായി നിലനിൽ ക്കുന്നതാണ്.
സ്വകാര്യ ബസ് ജീവനക്കാർ മി എപ്പോഴും കെഎസ്ആർടിസിയു ടെ സമയം അപഹരിച്ച് സർവീസ് നടത്തുക പതിവാണ്. വാക്കുതർ ക്കവും കെഎസ്ആർടിസി ബസ് റോഡിനു കുറുകെയിട്ടു പ്രതിഷേ ധിക്കലും ഇവിടെ പലതവണ നട ന്നിട്ടുണ്ട്. കുഴൽമന്ദം വരെ കെഎ സ്ആർടിസിയെ മുന്നിൽ പോ കാൻ വിടാതെ സ്വകാര്യ ബസ് മത്സര ഓട്ടം നടത്തും. സമയക്രമം പാലിക്കാത്ത വാഹനത്തിനെതി രെ ബന്ധപ്പെട്ടവർ നടപടി സ്വീക രിക്കാത്തതാണു തർക്കത്തിനും സംഘർഷത്തിനും ഇടയാക്കുന്ന തെന്നും പരാതിയുണ്ട്.