അപകട പരമ്പര: ലീഗിന്റെ രാപകൽ സമരം ഇന്ന്
കരിമ്പ: റോഡ് നവീകരണത്തിലെ പിഴവ് മൂലം ഭീതിയുടെ നിഴലിൽ കഴിയുന്ന കരിമ്പ,കല്ലടിക്കോട് മേഖലയെ അധികാരികൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് രാപ്പകൽ സമരത്തിനു ഇന്ന് വൈകീട്ട് നാലിന് തുടക്കം കുറിക്കും.മുസ്‌ലിംലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയാണ് രാപകൽ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പനയമ്പാടം ദേശീയ പാതയോരത്ത് നടക്കുന്ന പ്രതിഷേധ പരിപാടി മുൻ എംഎൽഎ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യും.അപകടത്തിൽ പരിക്കേറ്റവരിൽ ചിലരെ സമര പന്തലിൽ കൊണ്ടു വരും.24മണിക്കൂർ സമര പരിപാടിയിൽ എല്ലാ യൂണിറ്റ് പ്രവർത്തകരുടെയും സജീവ പങ്കാളിത്തമുണ്ടാകും.എന്നാൽ കോവിഡ്മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാൽ ഒരേസമയം 25ൽ കൂടുതൽ ആളുകൾ സമര പന്തലിൽ ഉണ്ടാവില്ലെന്ന് സമരസമിതി നേതാക്കളായ പി.കെ.എം മുസ്തഫ,സലാം അറോണി എന്നിവർ പറഞ്ഞു. മഴപെയ്താൽ അപകടം ഉറപ്പാണെന്ന സ്ഥിതിയാണ് ഈ പാതയിൽ.അപകട പരമ്പര ഒരു വർഷത്തോടടുക്കുമ്പോഴും ഭരണകക്ഷിയും എം എൽ എ യും സത്വരമായ ഒരു നടപടിക്കും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ലീഗിന്റെ രാപകൽ സമരം. അധികാരികളുടെ അനാസ്ഥക്കെതിരെ ഈ പ്രദേശത്ത് വരും ദിവസങ്ങളിൽകൂടുതൽ ജനകീയ സമരങ്ങൾ തീരുമാനിച്ചിട്ടുണ്ട്.