ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി ദക്ഷിണേന്ത്യയിലെത്തുമ്പോഴേക്കു നവരാത്രിയില്‍ ഭക്തിഭാവം താളലയങ്ങളോടെ സമ്മേളിക്കും.
ദേവീ ആരാധനയുടെയും,സംഗീതം നൃത്തം തുടങ്ങിയ കലകളുടെയും, വിദ്യാരംഭത്തിന്റെയും നാളുകൾ കൂടിയാണിത്.
നവരാത്രി എന്നാൽ മനസ്സിൽ ആദ്യം ഓടി എത്തുക അതിമനോഹരമായി അലങ്കരിച്ച പടികളിൽ നയനഹാരികളായ വിവിധ തരത്തിലും ഭാവത്തിലുമുള്ള വിഗ്രഹങ്ങളും ബൊമ്മകളും അടങ്ങിയ ബൊമ്മഗൊലു/ബൊമ്മക്കൊലു ആണ്.ഓരോ തട്ടിലും ദേവീ ദേവന്മാരെ അലങ്കരിക്കുന്നു.
ബൊമ്മക്കൊലു തെക്കേ ഇന്ത്യയിൽ ഒട്ടുമിക്ക ഇടങ്ങളിലും വെക്കുന്ന ഒന്നാണെങ്കിലും അധികവും ബ്രാഹ്മണ സമൂഹങ്ങളിൽ കാണാൻ കഴിയുന്നു..