പല്ലശ്ശന : ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെയും ,പല്ലശ്ശന ഗ്രാമ പഞ്ചായത്തിന്റെയും ,റോയൽ വിക്ടറി ,മാവറിക്സ് ,ഫ്രണ്ട്സ് തുടങ്ങിയ യൂത്ത് ക്ലബുകളുടെയും നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി .അറുപതോളം അംഗങ്ങൾ പങ്കെടുത്തുകൊണ്ട് പല്ലശ്ശനയിൽ നിന്നും 26 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.
പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.സായ്രാധ ഉത്ഘാടനം ചെയ്യ്തു . നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി മുഖ്യാതിഥിയായി .പല്ലശ്ശന പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.അശോകൻ അധ്യക്ഷനായി .ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് സി. സൂര്യ സ്വാഗതം പറഞ്ഞു . പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ .അനന്തകൃഷ്ണൻ , വാർഡ് മെമ്പർ ഗിരിജ അശോകൻ , നെഹ്റു യുവ കേന്ദ്ര നാഷണൽ യൂത്ത് വൊളണ്ടിയർ എം.ഫസീല തുടങ്ങിയർ ആശംസകൾ അറിയിച്ചു. റോയൽ വിക്ടറി ക്ലബ് ജനറൽ സെക്രട്ടറി എൻ.ജയേഷ് ,മാവറിക്സ് ക്ലബ് പ്രസിഡന്റ് എം.ബിനു എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി .നെഹ്റു യുവകേന്ദ്ര നാഷണൽ യൂത്ത് വൊളണ്ടിയർ എസ് .സുധിൻ നന്ദി പറഞ്ഞു.