പാലക്കാട് :ആറാം ക്ലാസുകാരൻ അറ്റ്ലസ് പ്രധാൻ ഇനി കൊൽക്കത്ത ഫുട്ബോൾ അക്കാദമിയിൽ പരിശീലിക്കും. കൊടുമ്പ് തിരുവാലത്തൂർ പുതിയ കളത്തിൽ മോഹനന്റെയും കമല ത്തിന്റെയും മകനാണ് 11 വയസ്സുകാരനായ അറ്റ്ലസ് പ്രധാൻ. കൊൽക്കത്ത ഫുട്ബോൾ അക്കാദമി നടത്തിയ സെലക്ഷനിൽ മികച്ച പ്രകടനം കാഴ്ചവച്ച അറ്റ്ലസ് പ്രധാനെ നാലുവർഷത്തെ പ്രൊഫഷണൽ ഫുട്ബോൾ പരിശീലനത്തിന് ക്ലബ്ബ് തെരഞ്ഞെടുക്കുകയായിരുന്നു. പാലക്കാട് ബി.ഇ.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അറ്റ്ലസ് പ്രധാനെ ഈ മാസം 20നകം ക്ലബ്ബിൽ പ്രവേശനം നേടുവാനുള്ള സെലക്ഷൻ ഉത്തരവ് ഔദ്യോഗികമായി കഴിഞ്ഞദിവസം ലഭിച്ചു. കുട്ടിയുടെ ക്ലബ് പ്രവേശനത്തിനായി മാതാപിതാക്കൾ ഒരുക്കം തുടങ്ങി.Mob: 99951 40357