വി എം കുട്ടിയുടെ വേര്‍പാടില്‍ അസീസ് മാസ്റ്റർ അനുശോചിച്ചു
പാലക്കാട്: വി എം കുട്ടിയുടെ വേര്‍പാടില്‍ സായാഹ്ന ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അനുശോചിച്ചു. ആറ് പതിറ്റാണ്ടിലധികം സ്വദേശത്തും വിദേശത്തുമായി നിരവധി സദസ്സുകളില്‍ സഹൃദയ ലോകത്തെ മാപ്പിളപ്പാട്ടിലൂടെ ആനന്ദ ഭരിതരാക്കിയ കലാകാരനായിരുന്നു അദ്ദേഹം. ഗായകന്‍, ഗാനരചയിതാവ് സംഗീത സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹൃദയര്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അസീസ് മാസ്റ്റർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.










