തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിൽ നവരാത്രി ഏഴാം വിളക്ക് ആഘോഷിച്ചു
പല്ലാവൂർ: തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിലെ നവരാത്രി ഏഴാം വിളക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിച്ചു. കാലത്ത് കോട്ടായി അനൂപ് മാരാർ നയിച്ച പാണ്ടിമേളവും, വൈകീട്ട് പല്ലാവൂർ ശ്രീധര മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും നടന്നു. ദീപാരാധനയ്ക്ക് ശേഷം തുറവൂർ രാകേഷ് കമ്മത്ത്, അയിലൂർ അഖിൽ മാരാർ എന്നിവർ ചേർന്ന് അവതരിപ്പിച്ച സോപാനസംഗീതവും ഉണ്ടായിരുന്നു.










