ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പട്ടാമ്പി.റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ
വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപം ഉളള വിറകു പുരയിൽ ലാണ് മൃതദേഹം കണ്ടത്.വിറകു പുരയിലെ മര പത്തായത്തിന് മുകളിൽ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ.ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും.രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിക്കുന്നത്
പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി വിരമിച്ച വിപി നാരായണന്‍ (70), ഇദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിര (60) എന്നിവരെയാണ് പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം. ദമ്ബതികള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. രാത്രി പ്രദേശത്ത് കനത്ത മഴയും ഉണ്ടായിരുന്നുവെന്നാണ് സമീപ വാസികള്‍ പറയുന്നത്.
ചാലിശ്ശേരി പൊലീസും, പട്ടാമ്ബിയിലെ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.