Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തമിഴ്‌നാട്ടില്‍ നിന്ന് റേഷന്‍ അരി കടത്തൽ സജീവം

Palakkad News by Palakkad News
5 years ago
in PALAKKAD
0
തമിഴ്‌നാട്ടില്‍ നിന്ന്  റേഷന്‍ അരി കടത്തൽ  സജീവം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: അതിര്‍ത്തി ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള റേഷന്‍ അരി പാലക്കാട്ടേക്ക് കടത്തുന്നു. റേഷന്‍ അരി കടത്തുന്ന വന്‍ സംഘങ്ങള്‍ അതിര്‍ത്തിയില്‍ തമ്പടിച്ചാണ് അരി ശേഖരിക്കുന്നത്. കാര്‍, വാന്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയിലൂടെ എത്തിച്ച് പട്ടാപ്പകല്‍ തന്നെയാണ് കടത്ത് നടക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന അരി സംഭരിക്കുന്നതിന് നിരവധി രഹസ്യ ഗോഡൗണുകളും അതിര്‍ത്തി ഗ്രാമങ്ങളിലുണ്ട്.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കടത്തുമാഫിയകളില്‍ ഏറെയും. യുവാക്കളുമുണ്ട്. മുന്‍ കാലങ്ങളില്‍ മറ്റ് കള്ളക്കടത്തുകളില്‍ സജീവമായിരുന്നവര്‍ തന്നെയാണ് ഇപ്പോഴത്തെ കടത്തിനുപിന്നിലും. ഇതിന്റെ മറവില്‍ കഞ്ചാവ് കടത്തും വ്യാപകമാണ്.

അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ദിനംപ്രതി ആയിരം ടണ്‍ വരെ അരി എത്തുന്നുണ്ടെന്നാണ് അറിയുന്നത്. പാലക്കാട് അതിര്‍ത്തിയിലെ വാളയാര്‍, ഗോപാലപുരം, വേലന്താവളം, കുപ്പാണ്ട, കൗണ്ടനൂര്‍, നടുപ്പുണി, മീനാക്ഷിപുരം, ഗോവിന്ദാപുരം തുടങ്ങിയ ചെക്ക്‌പോസ്റ്റുകള്‍ക്ക് സമീപമുള്ള 18ഓളം ഊടുവഴികളിലൂടെയാണ് കള്ളക്കടത്ത് നടക്കുന്നത്. കൊവിഡ് വ്യാപനം ഉണ്ടായതു മുതല്‍ തമിഴ്‌നാട്ടില്‍ നിന്നും അരി കടത്ത് വ്യാപകമാണെന്ന് പരിസരവാസികള്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ റേഷന്‍കടകളില്‍ സൗജന്യമായി ലഭിക്കുന്ന അരിയാണ് അതിര്‍ത്തിയിലെത്തിച്ച് വിവിധ ജില്ലകളിലേക്ക് കയറ്റി അയക്കുന്നത്. കുറേ വര്‍ഷമായി ഇത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തമിഴ്‌നാട്ടില്‍ കിലോ അഞ്ചു രൂപയ്ക്ക് വാങ്ങിക്കുന്ന അരി ഇവിടെ 17 രൂപയ്ക്ക് വാങ്ങി കേരളത്തിലെ റൈസ്മില്ലുകളിലും മേലാമുറിയിലെ അരികടകളിലും എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പോളിഷ് ചെയ്ത് കളര്‍ ചേര്‍ത്ത് പുത്തന്‍ ബ്രാന്‍ഡുകളില്‍ വില്‍ക്കുന്നുമുണ്ട്.
പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും രാമപട്ടണം- താവളം- ഗോപാലപുരം റോഡാണ് പ്രധാനമാര്‍ഗം. ഈ റോഡിന്റെ ഒരുഭാഗം തമിഴ്‌നാടും മറുഭാഗം കേരളവുമാണ്. ഇതുവഴി വന്നാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റ് തൊടാതെ ഗോപാലപുരത്തെത്താം.
തെങ്ങിന്‍ തോപ്പുകള്‍ മാത്രമുള്ള ഈ പ്രദേശത്ത് ജനവാസം നന്നേ കുറവാണ്. അരി കടത്തുകാര്‍ക്കു വേണ്ടിയുള്ള റോഡാണിതെന്നാണ് ജനങ്ങളുടെ ആരോപണം. കൊഴിഞ്ഞാമ്പാറ, വണ്ണാമട, മൂലകട, ചിന്നമൂലത്തറ, ഗോപാലപുരം, ഒഴലപ്പതി, അത്തിക്കോട്. തത്തമംഗലം എ ന്നിവടങ്ങളിലെ പ്രമുഖരാണ്

ഇതിനു പിന്നില്‍. ഇവര്‍ക്ക് ഉന്നതരുടെ ഒത്താശയുമുണ്ട്. അതിര്‍ത്തി വഴിയുള്ള വ്യാപക അരി കടത്ത് തടയാന്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ചില മേഖലകളിലേക്ക് പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങളില്‍ ഹാന്‍സും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്തും നടക്കുന്നുണ്ട്.

Previous Post

എസ്ഡിപിഐ ഉന്നയിച്ച പരാതിയില്‍ പുതുപ്പരിയാരം പഞ്ചായത്ത് നടപടി തുടങ്ങി

Next Post

സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം

Palakkad News

Palakkad News

Next Post
സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം

സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News