കൊവിഡിന്റെ പേരിൽ കഴിഞ്ഞ പത്തൊൻപത് മാസമായി അടച്ചു പൂട്ടിയ NTC മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഒക്ടോബർ 5, 6 തീയതികളിൽ NTC മിൽ തൊഴിലാളികൾ സംസ്ഥാന ടെക്സ്റ്റെയിൽ മിൽ ഫെഡറേഷൻ CITU വിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള റിലെ സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഞ്ചിക്കോട് പാറ്റ്സ്പിൻ ടെക് സ്റ്റെയിൽ കമ്പനിക്കു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. CITU സംസ്ഥാന കമ്മിറ്റി അംഗം സ: SB രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടെക്സ്റ്റയിൽ മിൽ ഫെഡറേഷൻ (CITU), സംസ്ഥാന സെക്രട്ടറി സ: K സുരേഷ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സK ഗിരിഷ്, പാറ്റ്സ്പിൻ CITU നേതാക്കളായ സഖാക്കൾ Mശിവദാസ്, C രമേഷ്, S.സുഗുണ, രാജേഷ്കുമാർ, വിജയകുമാർ, എന്നിവർ സംസാരിച്ചു. കേരളത്തിലെ ഉൾപ്പെടെ NTC മില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കുക, NTC മില്ലുകളുടെ സ്ഥലം അന്ന് വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ശമ്പള കുടിശീഖയും, മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങളും അനുവദിക്കുക. തൊഴിലാളി വിരുദ്ധ ലേബർ കോഡ് റദാക്കുക.