കാട്ടാനകൾക്കൊപ്പം നാട്ടാനകളെയും സർക്കാർ സംരക്ഷിക്കണം പാലക്കാട് ജില്ലാ ആനപ്രേമി സംഘം
കാട്ടാനകളെയും നാട്ടാനകളെയും സംരക്ഷിക്കുകയും ഗജസമ്പത്ത് നിലനിറുത്തുകയും ചെയ്യുന്നതിന് സർക്കാർ ഇടപെടണമെന്ന് വനം വകുപ്പ് മന്ത്രിയെ സന്ദർശിച്ച ആനപ്രേമി സംഘം ആവശ്യപ്പെട്ടു ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണ് നാട്ടാന പരിപാലന ചട്ടത്തിൽ അതിനനുസരിച്ച ഭേദഗതികൾ വേണമെന്നും ആനപ്രേമി സംഘം ആവശ്യപ്പെട്ടു ഇത് സംബന്ധിച്ച് വനം മന്ത്രിക്ക് ആന പ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ, എ.വിജയകുമാർ , രാജേഷ് രാമകൃഷ്ണൻ എന്നിവർ നിവേദനവും നല്കി