നിർമ്മാണ പ്രവർത്തനത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെയുള്ള കിണറ്റിലേക്ക് വീണ് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരത്ത് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനിടെ മരപ്പലക പൊട്ടിമുകളിൽ നിന്ന് താഴെയുള്ള കിണറ്റിലേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ സ്വദേശികളായ ഷമൽ ബർമ്മൻ, നിതു ബിസ്വാസ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. ഫയർഫോഴ്സും, കരിമ്പുഴ ട്രോമാ കെയർ യൂണിറ്റ് പ്രവർത്തകരും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.