പാലക്കാട്: അഹിംസ എന്ന സിദ്ധാന്തം ഉയർത്തിപിടിക്കേണ്ട ഈ കാലഘട്ടത്ത്, മനുഷ്യൻ മൃഗമായികൊണ്ടിരിക്കുന്ന കലാലയങ്ങൾ ഈ തലമുറക്ക് ശാപമാന്നെന്നു പ്രഭാഷകനും മലയാളം ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ കെ ഹരികുമാർ പറഞ്ഞു. ഗാന്ധി ജയന്തിയോടാനുബന്ധിച്ചു ‘വിദ്യാഭ്യാസം ഗാന്ധിയൻ ദർശനത്തിലൂടെ’ എന്ന വിഷയത്തിൽ പാലക്കാട് എം ഇ എസ് വനിതാ കോളേജ് സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി വിഭാവനം ചെയ്ത വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽപരിശീലനം എന്ന പഠനപ്രക്രിയ ഗാന്ധിജിയെ ആർ ഏറ്റെടുക്കണം എന്ന തർക്കത്തിൽ അന്യമായികൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരാശി നിലനിൽക്കുന്നിടത്തോളം ഗാന്ധിയൻ ആശയങ്ങൾ പ്രസക്തി മായാതെ നിൽക്കുമെന്നും, പഠനം എന്നത് പ്രവർത്തിയും സാമൂഹ്യസേവനവും കൂടി ഒപ്പം ഉണ്ടായാലേ പൂർണമാവുകയുള്ളൂ എന്നും തുടർന്നു പ്രഭാഷണം നടത്തിയ കോളേജ് പ്രിൻസിപ്പൽ പി അനിൽ പറഞ്ഞു
കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി എസ്. നസീർ അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി എസ് എം നൗഷാദ് ഖാൻ, അധ്യാപക പ്രതിനിധികളായ ദിവ്യ സി ബി, വിജയശ്രീ കെ , വിദ്യാർത്ഥിനി പ്രതിനിധികളായ അപർണമായ, അക്ഷര, വിശാലം പി. എസ് എന്നിവർ പ്രസംഗിച്ചു.