പാലക്കാട്: ( 02.10.2021) മൂലത്തറ ഡാം തുറന്നുവിട്ടതോടെ വെള്ളത്തിന്റെ ഒഴുക്കില്‍ ബൈകും യാത്രികനും ഒലിച്ചുപോയി.
പാലക്കാട് പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന ബൈക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി.
പാലത്തിലൂടെ പോകുകയായിരുന്ന ബൈക് യാത്രക്കാരനായ മുനിയപ്പനാണ് (34) മൂലത്തറ ഡാം തുറന്നുവിട്ടതോടെ ഒഴുക്കില്‍പെട്ടത്. ഒഴുക്കില്‍പെട്ട് നീങ്ങിയ മുനിയപ്പന് പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും കരയിലെത്താനായില്ല. തുടര്‍ന്ന് അഗ്‌നശമന സേനാംഗങ്ങളെത്തി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ചിറ്റൂര്‍ അഗ്നിരക്ഷാ നിലയം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എം രമേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ കെ അപ്പുണ്ണി, ബി ആര്‍ അരുണ്‍കുമാര്‍, പി എസ് സന്തോഷ് കുമാര്‍, എസ് രമേശ്, വി രമേഷ്, പി എം മഹേഷ്, എന്‍ ആര്‍ റഷീദ്, എം സുജിന്‍, പി സി ദിനേശ്, ഹോംഗാര്‍ഡ് മാരായ എം രവി, സി ഗോപാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
സിവില്‍ ഡിഫന്‍സ് അംഗം ബാബു നന്ദിയോടും പരിസരവാസികളായ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മീനാക്ഷിപുരം പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ നിലംപതി പാലം താല്‍കാലികമായി അടച്ചിട്ടു.