പാലക്കാട്: കേരള കണക്കൻ മഹാസഭ (KKMS) 22 മാത് സംസ്ഥാന സമ്മേളനം നടത്തി.പാലക്കാട് തൃപിതഹാളിൽ വച്ച് സംസ്ഥാന പ്രസിഡൻറ് കെ.ശങ്കരൻ്റെ അദ്ധ്യക്ഷതയിൽ വി.കെ.ശ്രീകണ്ഠൻ MP ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെകറട്ടറി ഉണ്ണികൃഷ്ണൻ പെരുവെമ്പ് സ്വാഗതം പറഞ്ഞു, ടി.പഴണിമല,പ്രദീപ് നെന്മാറ, ആറുചാമി അമ്പലക്കാട്, അനിൽ പട്ടാമ്പി, സത്യഭാമ തത്തമംഗലം, മുരുകൻ വിളയോടി, മുത്തുകുമാരൻ , രാജൻ കണക്കൻകാട് എന്നിവർ സംസാരിച്ചു.
1,പട്ടിക വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ ഫണ്ട് 10 ലക്ഷം രൂപയാക്കി ഉയർത്തുക
2, പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന ഗ്രാൻ്റ് 5000 രൂപയാക്കി ഉയർത്തുക.
3, പാലക്കാട് മെഡിക്കൽ കോളേജിൽ ഉദ്ദ്യോഗനിയമനത്തിൽ 72% Sc സംവരം നടപ്പിലാക്കുക . എന്നീ ആവശ്യങ്ങൾ സമ്മേളനത്തിൽ പ്രമേയം പാസാക്കി.