കോവിഡ് മഹാമാരി മൂലം സർക്കാർ നീട്ടി തന്ന വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി 30.9.2021 ന് അവസാനിക്കുകയാണ്. ഈ കാലഘട്ടത്തിൽ ഓരോ വാഹനങ്ങളും നിരത്തിലിറങ്ങി ഓടി തുടങ്ങുന്നതേയുള്ളൂ. ഫിറ്റ്നസിന് വേണ്ടിയുള്ള ഭീമമായ തുക കൊടുക്കാനാവാതെ ടാക്സി ഡ്രൈവർമാർ വലയുകയാണ്. ഇതിനുപുറമേയാണ് GSP ഘടിപ്പിക്കണം എന്നുള്ള നിർബന്ധവും. GPS സംവിധാനം RTO ഓഫീസുകളിൽ ഇതുവരെയായും പ്രവർത്തനക്ഷമം ആവാത്ത സാഹചര്യത്തിലാണ് ഇങ്ങനെയുള്ള നിയമം കർശനമാക്കുന്നത്.
ഈ സാഹചര്യത്തിൽ ഫിറ്റ്നസ് കാലാവധി 31.3.2022 വരെ നീട്ടി തരണമെന്ന് ഉള്ള അപേക്ഷ ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയിട്ടുണ്ടെങ്കിൽ പോലും ഇതുവരെ ഒരു നടപടിയും ഇതിന് ഉണ്ടായിട്ടില്ല.
ഇതിനെതിരെയുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് KTDO ( കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ) പാലക്കാട് ജില്ലാ കമ്മിറ്റി.
ജില്ലാ രക്ഷാധികാരി രാമദാസ് ഒലവക്കോട്, പ്രസിഡന്റ് അരുൺകുമാർ, ട്രഷറർ മനോജ് ചിറ്റൂർ എന്നിവർ അറിയിച്ചു.