അട്ടപ്പാടി: പുതൂർ പട്ടണക്കൽ രാജീവ് കോളനി
സർക്കാർ വനത്തിൽ നിന്നും ചന്ദന മരങ്ങൾ
മുറിച്ച് കാതൽ ശേഖരിച്ച് കടത്തി കൊണ്ടുപോയ
5 പ്രതികളെ പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ
അധികൃതർ പിടികൂടി
നരസിമുക്ക് സ്വദേശികളായ ഗണേശ്,
പരമശിവൻ, ശക്തിവേൽ, അയ്യപ്പൻ
എന്നിവരെയും, ഇവർക്ക് ചന്ദന
കളളക്കടത്തിനായി ഒത്താശ ചെയ്യുന്ന
മുഹമ്മദലി എന്നയാളെയുമാണ് പിടികൂടിയത്.
ഇവരിൽ നിന്നും 2.400 Kg ചന്ദന കാതൽ
കഷണങ്ങളും, ചന്ദ്രൻ കടത്താൻ ഉപയോഗിച്ച
മോട്ടോർ സൈക്കിളും, വെട്ടായുധങ്ങളും
കണ്ടെടുത്തു.
പിടികൂടിയവർ നിരവധി കേസുകളിൽ
പ്രതികളാണ്. ഇവരുടെ ചന്ദന മാഫിയയിൽ
ഉൾപ്പെട്ട കൂടുതൽ പ്രതികളെ അന്വേഷിച്ച്
വരികയാണ്.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ,
ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ. മനോജ്
എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം
നൽകുന്നത്