കേരളാ പ്രദേശ് ഗാന്ധിദർശൻ വേദിയുടെ പ്രവർത്തനം മാതൃകാപരം
- വി.കെ.ശ്രീകണ്ഠൻ എം.പി.
പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ജില്ലയിലെ പ്രവർത്തനം മാതൃകാപരമാണെന്നും, സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി, രാജ്യത്തിൻ്റെ മതേതര, ജനാധിപത്യ, ഭരണഘടന സംരക്ഷണത്തിൽ നിതാന്ത ജാഗ്രത പുലർത്താനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഗാന്ധിദർശൻ വേദിക്ക് കഴിയുമെന്നും ജില്ലാ സമ്പൂർണ്ണ സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.കെ.ശ്രീകണ്ഠൻ എം.പി. പറഞ്ഞു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം എ. കുമാരസ്വാമി മുഖ്യ അഥിതിയായിരുന്നു.സംസ്ഥാന വൈസ് ചെയർമാൻ വട്ടിയൂർകാവ് രവി എക്സ് എം.എൽ.എ, പി.മോഹനകുമാരൻ, സി .കരുണ കുമാരൻ, എം.വി.ആർ.മേനോൻ ,എ.ഗോപിനാഥൻ, പി.പ്രീത, എം.എം.തോമസ്സ്, പ്രൊഫ.എം.ഉണ്ണികൃഷ്ണൻ, ആർ.ശിവദാസൻ, എസ്.നന്ദകിഷോർ, കെ.അജിത, കാരയങ്കാട് ശിവരാമകൃഷ്ണൻ, എ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം, നിയോജക മണ്ഡലം കൺവെൻഷനുകൾ, പോഷക സംഘടനകളുടെ ജില്ലാ സമ്മേളനങ്ങൾ എന്നിവ കഴിഞ്ഞതിന് ശേഷമാണ് സമ്പുണ്ണ ജില്ലാ സമ്മേളനം നടന്നത്. നിലവിലുള്ള ജില്ലാ കമ്മിറ്റി ഭാരവാഹികൾ തന്നെ വീണ്ടും തുടരാൻ സമ്മേളനം തീരുമാനിച്ചു.