ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത ചെറുനെല്ലി ആദിവാസി കോളനിയിൽ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി.
നെല്ലിയാമ്പതി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെറുനെല്ലി ആദിവാസി കോളനിയിലെ നിവാസികൾക്ക് 26-09-2021ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കോവിഷീൽഡ് പ്രതിരോധകുത്തിവെപ്പ് നടത്തി.
നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോക്ടർ ലക്ഷ്മിയുടെ നേതൃത്വത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നന്ദിത, ഫാർമസിസ്റ്റ് റീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. അഫ്സൽ, ജെ ആരോഗ്യം ജോയ്സൺ, ആർ. ബി. എസ്. കെ. നഴ്സ് അഞ്ജലി വിജയൻ, ഡോക്ടർ സോമു, ആശാ പ്രവർത്തകരായ വിദ്യ, ഷീന എന്നിവരടങ്ങുന്ന സംഘം 25 ഓളം പേർക്ക് കോളനിയിലെ ഏക അധ്യാപക വിദ്യാലയത്തിൽ വെച്ച് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്. നെന്മാറ-നെല്ലിയാമ്പതി സംസ്ഥാന പാതയിൽ നിന്നും 2 കിലോമീറ്റർ അകലെ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതാണ് ചെറുനെല്ലി ആദിവാസി കോളനി. കോളനിയിലെ നിവാസികൾ കൈകാട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തി വാക്സിൻ എടുക്കുവാനുള്ള ഗതാഗത സൗകര്യം ഇല്ലാത്തതിനാലാണ് ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ സംഘം കോളനിയിലെത്തി പ്രതിരോധ കുത്തിവെപ്പ് നൽകിയത്.
വാർത്ത. (രാമദാസ് ജി. കൂടല്ലൂർ.)