അഭിഭാഷക ഗൗണണിഞ്ഞു അബൂബക്കർ സിദ്ദീഖ്; ആഹ്ലാദത്തോടെ കുളപ്പട നിവാസികൾ
നെല്ലായ : അഭിഭാഷകനായി എൻട്രോൾ ചെയ്തു കറുത്ത ഗൗണണിഞ്ഞു ഗൗരവത്തോടെ അബൂബക്കർ സിദ്ദീഖ് കോടതി കയറുമ്പോൾ ആഹ്ലാദത്തോടെ ഒപ്പമുണ്ട് ഒരു നാട് മുഴുവന്‍.
താൻ ജനിച്ച വളർന്ന തന്റെ പ്രിയപ്പെട്ട നാട്ആണ് മാരായമംഗലം കുളപ്പട. കുന്തിപ്പുഴയുടെ തലോടലേറ്റ് പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഈ ഗ്രാമത്തിലെ ആദ്യ അഭിഭാഷകനാണ് സിദ്ധീഖ്.
അതിന്റെ ത്രില്ലിലാണ് നാടുമുഴുവൻ. നീതിയുടെ പക്ഷത്ത് നിന്നു അനീതിക്കെതിരെ പൊരുതാൻ സിദ്ധീഖിനാവട്ടെ എന്ന ആശംസയുമായാണ് കൂട്ടുകാരും നാട്ടുകാരും.
ബിസിനസുകാരനായ ഒറവക്കിഴായിൽ നൂറുദ്ദീൻ ഹാജിയുടെയും സലീനയുടെ മകനാണ് അബൂബക്കർ സിദ്ദീഖ്. തന്റെ എൽ എൽ ബി വിജയം നാട്ടിലെ വളർന്നു വരുന്ന തലമുറയ്ക്ക് ഒരു പ്രചോദനമായി മാറണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.