പാലക്കാട്:
6 മണിക്കൂർ ധനശേഖരണം ലക്ഷ്യം 40 ലക്ഷം രൂപ ‘ ചെറുതുരുത്തി സ്വദേശി മണികണ്ഠൻ സൗമ്യക്ക് കിഡ്നി നൽകും കാവശ്ശേരി പഞ്ചായത്തിലെ സൗമ്യയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടിയാണ് ദയ ചാരിറ്റബ്ൾ ട്രസ്റ്റ് വീണ്ടും കാരുണ്യ വിപ്ലവത്തിനൊരുങ്ങുന്നത് ‘ കാവശ്ശേരി കഴനി സ്വദേശിനിയായ സൗമ്യ കഴിഞ്ഞ രണ്ടുവർഷമായി കിഡ്നി രോഗ ബാധിതയായി ചികിത്സയിലാണ്. അയർ പുള്ളി മധുവിൻ്റെ ഭാര്യയും 4 വയസ്സുകാരി അനന്യയുടെ മാതാവുമാണ് സൗമ്യ ‘ നിർദ്ധന കുടുബത്തെ സഹായിക്കാനാണ് ദയ ചാരിറ്റബിൾ ട്രസ്റ്റ കാവശ്ശേരി പഞ്ചായത്ത്, ബി.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂളും കൈകോർക്കുന്നത് ‘ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്ത ബർ 21 ന് കാവശ്ശേരി പഞ്ചായത്തിലെ 17 വാർഡുകളിലും ധനശേഖരണം നടത്തും. 10 പേരടങ്ങുന്ന 75 സ്കോഡുകൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ് ധനശേഖരണം നടത്തുകയെന്ന് ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് പറഞ്ഞു. ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 8 മത് കാരുണ്യ വിപ്ലവമാണ് സെപ്ത ബർ 21 ന് നടക്കുന്നത് സ്കൂൾ പ്രിൻസിപ്പൽ വിജയൻ ,v ആനന്ദ്, ട്രസ്റ്റ് അംഗങ്ങളായ ദീപ ജയപ്രകാശ്, ശങ്കർ ജി കോങ്ങാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു