പാലക്കാട്. മുനിസിപ്പൽ സെക്രട്ടറിക്ക് എസ്ഡിപിഐ പരാതി നൽകി പാലക്കാട് നഗരസഭയിലെ മൂന്നാം വാർഡിൽ 2018ലെ പ്രളയത്തിൽ കോളനികൾക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള മതിലുകൾ പുതുക്കി പണിയണമെന്നും കുന്നുംപുറം കാക്ക ചന്തിയിലെ വേസ്റ്റ് വെള്ളം പോവാൻ ചാലുകൾ നിർമ്മിക്കണമെന്നും തകർന്ന റോഡുകൾ ഉടൻ പണികൾ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത് മുൻസിപ്പൽ പ്രസിഡന്റ് അഹമ്മദ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് സെക്രട്ടറി അബ്ദുൽ ജബ്ബാർ കുന്നുംപുറം ബ്രാഞ്ച് പ്രസിഡണ്ട് സിക്കന്തർ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്