KATF പറളി ഉപജില്ല കമ്മിറ്റി AE0 ഓഫീസ് ധർണ്ണയും ,അവകാശപത്രിക സമർപ്പണവും നടത്തി .NEP യിൽ അറബി ഭാഷ ഉൾപ്പെടുത്തുക ,അറബി ഭാഷാ വിവേചനം അവസാനിപ്പിക്കുക ,അറബിക്ക് ഡിഎൽഎഡ് സെൻററുകൾ വർദിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ .പറളി ഉപജില്ല AEO ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ എം വി ചെമ്പകവല്ലി ഉദ്ഘാടനം ചെയ്തു .മെക്ക സംസ്ഥാന ഉപാധ്യക്ഷൻ NC ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി .ഉപജില്ലാ പ്രസിഡൻ്റ് K A അബ്ദുറബ്ബ് അദ്ധ്യക്ഷനായി ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് MR ഗുരുവായൂരപ്പൻ ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് KM സിദ്ദീഖ്മാസ്റ്റർ ,KATF സംസ്ഥാന കൗൺസിലർ K M അ ബ്ദുൾ ഹക്കീം ,SEU മുൻ ജില്ലാ സെക്രട്ടറി അബ്ദുന്നാസർ ,ജില്ലാ വനിതാ വിംഗ് ചെയർപേഴ്സണ് PT സഫിയ ,സെക്രട്ടറി അബ്ദുൾ കബീർ ,അബ്ദുറഷീദ് മാസ്റ്റർ ,സുമൈറ ടീച്ചർ ,അൻസാർ മാസ്റ്റർ ,നൗഷാദ് മാസ്റ്റർ കേരളശ്ശേരി എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക AEO യുടെ അഭാവത്തിൽ സൂപ്രണ്ട് P K മണികണ്ഠൻ സാർക്ക് കൈമാറി