മലമ്പുഴ..സുഗന്ധങ്ങളെ ആവാഹിച്ച് കഥകളെഴുതുന്ന ലാറ്റിനമേരിക്കയിൽ എന്നല്ല ലോകത്തു തന്നെ മാർക്കേസിനെ ഓർമ്മപെടുത്തുവാനായി പേരത്തോട്ടം സൃഷ്ടിക്കുക എന്ന ആശയം ഉടലെടുത്തതിലും അത് ഒരു ജയിൽ ക്യാമ്പസിലാണ് എന്നതും ശരിക്കും വിസ്മയിപ്പിക്കുന്ന മാജിക്കൽ റിയലിസമാണെന്ന് പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
മലമ്പുഴ ജില്ലാ ജയിലിലെ “മാർക്കേസിന്റെ പേര തോട്ടം ” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.സി.ഐ.പാലക്കാട് ചാപ്റ്റർ സ്പോൺസർ ചെയ്ത പരിപാടി ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാണെന്ന് പ്രസിഡന്റ് അജയ് ശേഖർ പറഞ്ഞു. പേരക്കയുടെ സുഗന്ധം ജയിൽ അന്തേവാസികളുടെ മന: പരിവർത്തന പ്രക്രിയയിൽ ഉത്പ്രേരകമായി ഭവിക്കട്ടെ എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു. ജെ.സി.ഐ. ഭാരവാഹികളായ സലാം സമീറ,സറീന, സുമിത എന്നിവർ പങ്കെടുത്തു.
സ്ട്രോബറി പേര. തായ്ലന്റ് പേര. കിലോ പേര, നീല പേര, വയനാടൻ .. തുടങ്ങിയ വിവിധ ഇനങ്ങളിലുള്ള 30 തൈകൾ ജയിലിന്റെ മുൻ വശത്തു തന്നെ രണ്ടര മീറ്റർ അകലത്തിൽ കുഴികളെടുത്ത് പ്രാരംഭ ജൈവ വള പ്രയോഗം നടത്തി നട്ടിട്ടുണ്ട്.
പിന്നീട് ജയിൽ ലൈബ്രറിയിലെത്തി പി. സുരേന്ദ്രൻ പ േത്താളം പുസ്തകങ്ങൾ സമ്മാനിച്ചു.