ആലത്തൂർ : യു കെ ജി വിദ്യാർഥിനി അനന്യയുടെ അമ്മ കാവശേരി സ്വദേശിനി സൗമ്യ (24) രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണ്.
25 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയക്കും തുടർചികിത്സക്കും വേണ്ടുന്ന ധനസമാഹരണത്തിനായി പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾട്രസ്റ്റും ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളും കാവശ്ശേരി ഗ്രാമ പഞ്ചായത്തും ചേർന്ന് സെപ്തംബർ 21 ന് കാവശ്ശേരിയിൽ കാരുണ്യത്തിൻ്റെ ബക്കറ്റ് വിപ്ലവം സംഘടിപ്പിക്കുന്നു.
ഈ കാരുണ്യ വിപ്ലവത്തിലേക്ക് തൻ്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച തുക കൈമാറി താരമാവുകയാണ്
ബി എസ് എസ് ഗുരുകുലം സ്കൂൾ ഒന്നാം ക്ലാസുകാരി മീനാക്ഷി.