നെന്മാറ:- SSLC, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പുളിക്കൽതറ ഫ്രണ്ട്സ് സ്പോർട്ട്സ് ആന്റ് ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെ സഹകരണത്തോടെയാണ് അനുമോദിക്കലും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചത്. ഉപരിപഠനത്തിലെ സാധ്യതകൾ എന്ന വിഷയത്തിൽ വയനാട് സുൽത്താൻ ബത്തേരി സെന്റർ ഫോർ പി.ജി. സ്റ്റഡീസിലെ സാമൂഹ്യ പ്രവർത്തക വിഭാഗം വിദ്യാർത്ഥികളായ അമിയദാസ് , നിമിഷ.കെ.എസ്, അഞ്ജു. കെ.എസ്, ശ്രേയ ആനന്ദ് എന്നിവർ ക്ലാസ്സ് നയിച്ചു. പരിപാടിയുടെ ഉദ്ഘാടനം സംഗം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ പ്രിൻസിപ്പാൾ ഷൺമുഖൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ആർ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. മുൻ സർക്കിൾ ഇൻസ്പെക്ടർ പി.കെ. മണി മുഖ്യാഥിതിയായിരുന്നു. അശോക് നെന്മാറ, അക്ബർ. വൈ, കൊച്ചുകൃഷ്ണൻ.ആർ, ഷാഹുൽ ഹമീദ്, വി.കൃഷ്ണദാസ്, വി.ഗോപി, റാഷിഖ്.കെ എന്നിവർ സംസാരിച്ചു.