കുനിശ്ശേരി:- കുനിശ്ശേരി പൂക്കുളങ്ങര ക്ഷേത്രമൈതാനത്തിൽ പുതിയതായി നിർമ്മിച്ച ആൽത്തറയിൽ ആൽവൃക്ഷത്തൈ വെക്കുന്ന ചടങ്ങ് ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ദേശക്കാരണവർ കണ്ണാത്ത്ശങ്കരമന്ദാടിയാർ നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റിബോർഡ്അംഗങ്ങളും, ക്ഷേത്രജീവനക്കാരും, ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.










