അഗളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി രജനീഷും പാർട്ടിയും, ഇന്നേ ദിവസം (08.09.21), അട്ടപ്പാടി ട്രൈബൽ താലൂക്കിൽ, പുതൂർ – ചിറക്കടവ് പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ, ചിറക്കടവ് – ഭവാനി പുഴയുടെ തീരത്തു നിന്നും, പ്ലാസ്റ്റിക് കുടങ്ങളിലും, അലുമിനിയം പാത്രങ്ങളിലുമായി സൂക്ഷിച്ചു വച്ചിരുന്ന 378 ലിറ്റർ വാഷ് കണ്ടെടുത്തു, ഒരു അബ്‌കാരി കേസ് രെജിസ്റ്റർ ചെയ്തു. വാഷും, കുടങ്ങളും, വാറ്റു പാത്രങ്ങളും, സംഭവ സ്ഥലത്തു വച്ചു തന്നെ നശിപ്പിച്ചു.
പ്രിവന്റീവ് ഓഫീസർ വി സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ, പ്രേമകുമാർ വി, രജീഷ് എ കെ, അഷറഫലി എം, രഞ്ജിത് കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.










