പല്ലശ്ശന : പല്ലശ്ശന ഇന്ദിര പ്രിയദർശനി വനിതാ കൂട്ടായ്മ പാചകവാതക വിലയിൽ പ്രതിക്ഷേധിച്ച് അടുപ്പ്കൂട്ടി സമരം പല്ലശ്ശന പോസ്റ്റാഫീസിന് മുന്നിൽ നടത്തി. ഏഴ് വർഷം മുമ്പ് അധികാരത്തിലേറിയ മോദി സർക്കാർ സബ്സിഡി നിരക്കിൽ പാചകവാതക ഗ്യാസ് കണക്ഷനുകൾ നൽകുകയും ഈ കോവിഡ് പ്രതിസന്ധി കാലത്ത് പാവപ്പെട്ട ജനങ്ങളുടെ ഗ്യാസ് ഊരിവിടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത സംസാരിച്ച ഡി.സി.സി. ജനറൽ സെക്രട്ടറി ശാന്താ ജയറാം ആരോപിച്ചു. പ്രതിക്ഷേധയോഗത്തിന് വനിതാ കൂട്ടായ്മ രക്ഷാധികാരി എസ്.പത്മകുമാരി അദ്ധ്യക്ഷയായി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.കുമാരൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻറ് രോഹിത്ത് കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വിജയലക്ഷമി, മനുപ്രസാദ്, പി.എസ്.രാമനാഥൻ, ആർ.ജയനാരായണൻ, വനിത കൂട്ടായ്മ സെക്രട്ടറി സുന്ദരിസുന്ദരൻ, ട്രഷറർ സുമതിഹരിദാസ് എന്നിവർ സംസാരിച്ചു.










