കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനായി വടം വലി അസോസിയേഷൻ്റെ കീഴിൽ കായിക അക്കാദമി സ്ഥാപിക്കും’ വടംവലി മത്സരത്തിൽ ജില്ല മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് വടംവലി അസോസിയേഷൻ ജില്ല സെക്രട്ടറി K K അനന്തകൃഷണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രാജസ്ഥാനിൽ നടന്ന വടംവലി മത്സരത്തിലാണ് കേരളം മികവ് പുറത്തെടുത്തത് ‘ കേരളത്തിൽ നിന്ന് പങ്കെടുത്ത 60 കുട്ടികളിൽ 18 പേർ പാലക്കാട് ജില്ലക്കാരായിരുന്നു’ മത്സരത്തിൽ 4 സ്വർണ്ണം 2 വെള്ളിമെഡലുകൾ കരസ്ഥമാക്കി. മികച്ച പരിശീലനം ഉറപ്പാക്കുന്നതിനാണ് അക്കാദമി സ്ഥാപിക്കുന്നത് ‘ ജില്ലയിൽ മികച്ച വടംവലി താരങ്ങൾ ഉണ്ടാവുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു ‘ പ്രസിഡണ്ട് ടെലിൻ തമ്പി , ദീപക്ക് രാമചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു










