അധ്യാപക ദിനത്തോടനുബന്ധിച്ച്
മൂന്ന് പതിറ്റാണ്ടുകാലം പാലക്കാട് നഗരസഭ 32-ാം വാർഡ് പനങ്കാട്‌സ്ട്രീറ്റ് അംഗനവാടിയിൽ
മൂന്ന് പതിറ്റാണ്ടുകാലം
അധ്യാപികയായി സേവനമനുഷ്ഠിച്ച അംബുജം ടീച്ചറെ സേവനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വാർഡ് കൗൺസിലർ എം.സുലൈമാൻ ടീച്ചറെ പൊന്നാട അണിയിച്ചു.
‘സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ വലിയ പങ്കാണ് അധ്യാപകർ നിർവ്വഹിക്കുന്നതെന്നും അറിവിനൊപ്പം ജീവിത
മൂല്യങ്ങളും സംസ്കാരവും പകർന്നു നൽകുന്നവരാവണം അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു.
സേവനകേന്ദ്രം വൈസ് ചെയർമാൻ എം.കാജാ ഹുസൈൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ സൗരിയത്ത് സുലൈമാൻ, അംഗനവാടി ടീച്ചർമാരായ രമണിടീച്ചർ, സീതടീച്ചർ, ആശാവർക്കർമാരായ സൈറാബാനു, സീനത്ത്, കുടുംബശ്രീ പ്രവർത്തകരായ ജറീന, മനോൻമണി, ഇക്ബാൽ തുടങ്ങിയവർ ആശംസകൾ നേർന്നു.










