സംസ്ഥാന ടെലിവിഷൻ അവാർഡ്; മികച്ച പരിസ്ഥിതി ഡോക്യുമെന്ററി പുരസ്കാരം കെ രാജേന്ദ്രൻ ഞാങ്ങാട്ടിരിക്ക്
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് നേതൃത്വത്തിലുള്ള ടെലിവിഷൻ അവാർഡിൽ മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഞാങ്ങാട്ടിരി സ്വദേശി കെ രാജേന്ദ്രന്. ഇ-മാലിന്യങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മുൻനിർത്തി രാജേന്ദ്രൻ സംവിധാനവും ക്യാമറയും ചെയ്ത ‘അടിമത്തത്തിന്റെ രണ്ടാം വരവ്’എന്ന ഡോക്യുമെന്ററി ആണ് പുരസ്കാരം നേടിയത്. തിരുവനന്തപുരം മുതൽ ആഫ്രിക്കയിലെ ഘാന വരെയുള്ള പാരിസ്ഥിതിക ശാസ്ത്ര അന്വേഷണ യാത്രകളാണ് ഡോക്യുമെന്ററി പ്രമേയം. കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ ആണ് രാജേന്ദ്രൻ. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.