കെ.എസ്.ഇ.ബി മെക്കാനിക്കൽ ട്രയൽ റൺ: മലമ്പുഴ ഇടതുകര കനാൽ ഷട്ടറുകൾ നാളെ തുറക്കും
മലമ്പുഴ ഡാമിന്റെ പെൻ സ്റ്റോക്ക് പെപ്പ് വഴി കെ.എസ്.ഇ.ബി മെക്കാനിക്കൽ ട്രയൽ റൺ നടത്തുന്നതിന് നാളെ (സെപ്റ്റംബർ രണ്ട്) രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ ഇടതുകര കനാൽ ഷട്ടറുകൾ രണ്ട് മണിക്കൂർ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന് താഴെ ഭാഗത്തുള്ള ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്










