പാലക്കാട് മണ്ണൂരിൽ പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. അക്രമസക്തനായ പശു തൊഴുത്ത് തകർത്തിരുന്നു. പേ വിഷബാധയേറ്റ നായ്ക്കൾ കടിച്ചത് മൂലമാണ് പശുക്കൾക്ക് രോഗം വന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ
മണ്ണൂർ വടക്കേക്കര ഓട്ടയംകാട് കാളിദാസൻ, മുളക് പറമ്പിൽ രാമസ്വാമി എന്നിവരുടെ പശുക്കൾക്കാണ് പേയിളകിയത്. പേയിളകിയ പശുക്കൾ അക്രമസക്തരായി. രണ്ട് കയറിൽ കെട്ടിയിട്ടിരുന്നെങ്കിലും കാളിദാസന്റെ പശു തൊഴുത്ത് മുഴുവൻ തകർത്തു
രോഗ ലക്ഷണങ്ങൾ കണ്ട രണ്ടാം ദിവസം തന്നെ പശുക്കൾ ചത്തു. പേയിളകിയ പശുക്കളുടെ പാൽ ചൂടാക്കാതെ കുടിച്ചാൽ വൈറസുകൾ മനുഷ്യ ശരീരത്തിലേക്കും എത്താൻ സാധ്യതയുണ്ട്
തെരുവുനായ ശല്യം ഈ മേഖലയിൽ അതിരൂക്ഷമാണ്. വളർത്തു മൃഗങ്ങളിൽ പോലും പേ വിഷബാധ ഏറ്റതോടെ നാട്ടുകാരും ഭീതിയിലാണ്










