അട്ടപ്പാടി വട്ടുലക്കി ഊര് മൂപ്പൻ ചൊറിയ മുപ്പനെയും ആദിവാസി ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡണ്ടും മൂപ്പൻ്റ മകനുമായ VS മുരുകനെയും പോലീസ് ആക്രമിച്ചത് ഭൂമാഫിയക്കു വേണ്ടിയാണെന്ന് ജനനീതി ചെയർമാൻ N പത്മനാഭൻ’ മുൻ കേരള ചീഫ് സെക്രട്ടറി R രാമചന്ദ്രൻ നായർ അധികൃതമായി കൈവശപ്പെടുത്തിയ 55 ഏക്കർ സ്ഥലത്തെ നിർമ്മാണ പ്രവർത്തനം തടഞ്ഞതാണ് മർദ്ദനത്തിന് കാരണമെന്നും N പത്മനാഭൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അട്ടപ്പാടി ആദിവാസി മേഖല ഭൂമാഫിയകളുടെ കൈപ്പിടിയിലാണ് ‘ ഭൂമാഫിയകൾക്ക് സംരക്ഷണം നൽകുന്ന നടപടിയാണ് പോലീസുകാരും രാഷ്ട്രീയക്കാരും സ്വീകരിക്കുന്നത് ‘ തിരുവനന്തപുരം വിദ്യാധിരാജ വിദ്യാ സമാജത്തിൻ്റെ പേരിലാണ് Rരാമചന്ദ്രൻ നായർ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് ‘ 1975 ലെ ആദിവാസി സംരക്ഷണ നിയമപ്രകാരം ഭൂമി കൈമാറ്റത്തിന് വിലക്കുണ്ട് ‘ മാത്രമല്ല രാമചന്ദ്രൻ നായർകൈവശപ്പെടുത്തിയ സ്ഥലത്തിൻ്റെ അടിയാധാരം ആദിവാസികളുടെ പേരിലാണ് ‘ ആദിവാസി സഹകരണ സംഘത്തിൻ്റെ 2000 ഏക്കർ ഭൂമിയും സ്വകാര്യ വ്യക്തിക്ക് കൈമാറി. ഇത്തരത്തിൽ വ്യാപകമായ അനധികൃത ഭൂമി മാറ്റമാണ് അട്ടപ്പാടിയിൽ നടക്കുന്നത് ‘ ഇതിന്ന് ഭരണതലത്തിൽ ഗൂഡാലോചനയുണ്ട്’ ഭൂമാഫിയകൾക്കെതിരെ പ്രതികരിക്കുന്ന ആദിവാസി യുവാക്കളെ മാവോയിസ്റ്റ് മുദ്ര കുത്തി ജയിലിലടക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത് ‘ ഇതു കൊണ്ട് തന്നെ അട്ടപ്പാടിയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും N പത്മനാഭൻ ആവശ്യപ്പെട്ടു. സെക്രട്ടറി Ad ‘ ജോർജ് പുലി കുത്തിയേലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു









