ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശി കെ.ടി.ഡി. സി. ചെയർമാൻ..
ഷൊർണൂർ: ഷൊർണൂർ മുൻ എംഎൽഎയും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കോർപറേഷന‍് ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണുവാണ് ഉത്തരവിറക്കിയത്.










