കടമ്പഴിപ്പുറം
യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ സുഹൃത്ത് റിമാൻഡിൽ. ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ കല്ലുവഴി വാളക്കോട്ടിൽ ശരത്(27)നെയാണ് ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തത്.
കടമ്പഴിപ്പുറം പുല്ലുണ്ടശേരി കാവിൽപ്പാടം രാജേഷിന്റെ ഭാര്യ ആതിര(27)യെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശരത് പണയംവച്ച ആതിരയുടെ ആറര പവൻ സ്വർണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും ആതിരയുടെ മുറിയിൽനിന്ന് ലഭിച്ച കുറിപ്പിലുള്ളതായി ശ്രീകൃഷ്ണപുരം പൊലീസ് പറഞ്ഞു. ഇരുവരും സ്കൂളിൽ സഹപാഠികളാണ്. മറ്റു മോഷണക്കേസുകളിലും ശരത് പ്രതിയാണ്. ആതിരയുടെ ഭർത്താവ് രാജേഷ് വിദേശത്താണ്.










