മലബാർ സമര നായകരുടെ പേരുകൾ ഐ സി എച് ആറിന്റ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് വിക്ടോറിയ യൂണിറ്റ്
മലബാർ സമര നായകർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും ഉൾപ്പെടെ 387 രക്തസാക്ഷികളുടെ പേരുകൾ ഐ.സി. എച്. ആറിന്റെ രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യുവാനുള്ള നീക്കം സംഘപരിവാറിന്റെ ഭീരുത്വം തെളിയിക്കുന്നു എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഗവണ്മെന്റ് വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റി
മലബാർ സമരം സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനാവാത്ത ഏടാണ്. ചരിത്രത്തെ എത്രകണ്ട് മാറ്റിയെഴുതാൻ ശ്രമിച്ചാലും, സ്വന്തം രാജ്യത്തിന് വേണ്ടി രക്തം ചിന്തിയ പോരാട്ടങ്ങളും പോരാളികളും സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി ഇവിടെ നിലനിൽക്കുകതന്നെ ചെയ്യും എന്ന് വിക്ടോറിയ കോളേജ് ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ശബ്നം പി നസീർ അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഹിമ, അബ്ദുറഹിമാൻ ഹാദിയ നസ്രിൻ, ഫസ്ന ഷെറിൻ, ഇർഫാൻ സൈഫ് എന്നിവർ സംസാരിച്ചു










