BSP പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളിയുടെ 158-ാം ജന്മദിനം ആഘോഷിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ. കൃഷ്ണൻകുട്ടി കണ്ണാടിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയിൽ BSP സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹരി അരുമ്പിൽ, ചന്ദ്രൻ കല്ലേപ്പുള്ളി എന്നിവർ ജന്മദിനാശംസ പ്രസംഗങ്ങൾ നടത്തി. കൃഷ്ണൻകുട്ടി ചിറവള്ളിക്കാട്, ചന്ദ്രൻ ധോണി, പി.സി. തങ്കപ്പൻ തേനൂർ, ചന്ദ്രൻ യാക്കര തുടങ്ങിയവർ പങ്കെടുത്തു.










