കോവിഡാനന്തര ചികിൽസക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാനുള്ള തീരുമാനം പിൻവലിക്കുക,
:
മണ്ണാര്‍ക്കാട്: കോവിഡാനന്തര ചികിൽസക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാനുള്ള തീരുമാനം പിൻവലിക്കുക,വിദ്യാർത്ഥികൾക്ക് വാക്സിൻ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സർക്കാർ ആശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.കെ.എസ്.യു മണ്ണാർക്കാട് മുൻസിപ്പൽ പ്രസിഡണ്ട് ആസിഫ് അലി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷിഹാബ് കുന്നത്ത് സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത മുഖ്യപ്രഭാഷണം നടത്തി.കെ.എസ്.യു മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് ജിയാന്റോ ജോൺ,ഹസീബ്,ഷബീർ,ഷനൂബ്,അജി,ഹർഷാദ് തുടങ്ങിയവർ പങ്കെടുത്തു.










